
കൊല്ലം: ബി.ജെ.പി തൃക്കരുവ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ശബരിമല സ്വർണക്കടത്തിനെതിരെ പ്രതിഷേധ മാർച്ച് നടത്തി. കൊല്ലം വെസ്റ്റ് ജില്ലാ സെക്രട്ടറി അഡ്വ. എസ്.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് സജീഷ് പ്രാക്കുളം അദ്ധ്യക്ഷനായി. ജില്ലാ കമ്മറ്റി അംഗം ചിറ്റയം ഗോപകുമാർ, പഞ്ചായത്ത് സമിതി പ്രഭാരി സുരേഷ്, ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. മണ്‌ഡലം വൈസ് പ്രസിഡന്റുമാരായാ രഘു വിക്രമൻ, സന്തോഷ് സരോവരം, സെക്രട്ടറി അജയൻ, പഞ്ചായത്ത് സമിതി വൈസ് പ്രസിഡന്റ് അനിൽ പ്രഭ; സെക്രട്ടറിമാരായ ഓമനക്കുട്ടൻ, രാജേഷ്, മണ്ഡലം കമ്മിറ്റി അംഗം അരുൺ ദാസ്, മഹിളാ മോർച്ചാ മണ്ഡലം പ്രസിഡന്റ് മഞ്ജു, ഭാരവാഹികളായ മൻസ ശങ്കർ, രേഷ്മ, പ്രീത, അശ്വതി, സമിതി അംഗങ്ങളായ നായനാർ, ഓമനക്കുട്ടൻ, ഷൈമാരാജ്, ലത ബൈജു എന്നിവർ നേതൃത്വം നൽകി.