എഴുകോൺ : മന്ത്രി കെ.എൻ. ബാലഗോപാലിന്റെ ശ്രമഫലമായി അനുവദിച്ച 1.5 കോടി രൂപ ചെലവിൽ നിർമ്മിച്ച കുഴിമതിക്കാട് ഗവ. എച്ച്.എസ്.എസ് മിനി സ്റ്റേഡിയം നാടിന് തുറന്നുനൽകി. കരീപ്രയിലെ കായിക പ്രേമികളുടെ ദീർഘനാളായുള്ള ആവശ്യമായിരുന്നു ഈ മിനി സ്റ്റേഡിയം. ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.എൻ. ബാലഗോപാൽ സ്റ്റേഡിയം ഉദ്ഘാടനം നിർവഹിച്ചു. കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. സുവിധ അദ്ധ്യക്ഷയായി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ്, ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവൻ, സ്പോർട്സ് ഫൗണ്ടേഷൻ ചീഫ് എൻജിനീയർ അനിൽകുമാർ, ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷൻ എം. തങ്കപ്പൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ഉദയകുമാർ, കൺസ്യൂമർ ഫെഡ് ഡയറക്ടർ ജി. ത്യാഗരാജൻ, ഓയിൽ പാം കോർപ്പറേഷൻ ചെയർമാൻ ആർ. രാജേന്ദ്രൻ, എ.ഇ.ഒ ബി.കെ. സുഖിത, പ്രിൻസിപ്പൽ എ. ദീപിക കുമാരി, പി.ടി.എ പ്രസിഡന്റ് ജി. അജിത് കുമാർ, പഞ്ചായത്ത് അംഗങ്ങളായ സന്ധ്യാ ഭാഗി, എം.ഐ.റെയ്ച്ചൽ, എസ്.ഓമനക്കുട്ടൻ പിള്ള, പി.എസ്.പ്രശോഭ, സന്തോഷ് സാമൂവൽ, സി.പി.എം ലോക്കൽ സെക്രട്ടറി എ. അജയാഘോഷ്, ബേബി തോമസ്, എ. സുരേന്ദ്രൻ, രവീന്ദ്രൻ പിള്ള, എൻ. സുരേന്ദ്രൻ, മനു പ്രദീപ്, വാസുദേവൻ പിള്ള, എസ്. സുലഭ, ജി. ഷൈൻ, പയനിയർ ഓമനക്കുട്ടൻ പിള്ള എന്നിവർ സംസാരിച്ചു.
നൂതന സൗകര്യങ്ങൾ
മഡ് ഫുട്ബാൾ കോർട്ട്
ഫെൻസിംഗ് (വേലി)
ഗ്യാലറി
ഡ്രൈനേജ് സംവിധാനം
രണ്ട് ബാഡ്മിന്റൺ കോർട്ട്
രണ്ട് ക്രിക്കറ്റ് പിച്ച്
ടോയ്ലറ്റ് ബ്ലോക്ക്
സ്റ്റേജ്
ഫ്ലഡ് ലൈറ്റ്
1.5 കോടി രൂപ
ചെലവിൽ