photo

കൊല്ലം: എസ്.എൻ വിമൻസ് കോളേജിൽ നടന്ന കൊല്ലം ആർ.ഡി.സിയുടെ ആലോചന യോഗം എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ ഉദ്ഘാടനം ചെയ്തു. കൊല്ലം എസ്.എൻ കോളേജ് ഓട്ടോണമസ് കോളേജാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതിനും കോളേജുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനും 19ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കൊല്ലം യൂണിയൻ നൽകുന്ന സ്വീകരണം ഗംഭീരമാക്കുന്നതിനും തീരുമാനിച്ചു. യോഗത്തിൽ കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ, ആർ.ഡി.സി പ്രസിഡന്റ് അനൂപ് ശങ്കർ, കൺവീനർ ഡോ. സി.അനിതാശങ്കർ, ട്രഷറർ ഷിബു വൈഷ്ണവ് അംഗങ്ങളായ ജെ.വിമല കുമാരി, ബൈജു ലാൽ, രഞ്ജിത്ത് രവീന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ, സുനിൽ പനയറ, പ്രിൻസിപ്പൽമാരായ ഡോ. എസ്.വി.മനോജ്, ഡോ. ജിഷ എന്നിവർ സംസാരിച്ചു.