ചാത്തന്നൂർ: ഇത്തിക്കരയിൽ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുള്ള ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ നടക്കുന്ന ജനകീയ പ്രതിഷേധം പതിമൂന്നാം ദിവസത്തിലേക്ക് കടന്നു. റൈസിംഗ് കൊട്ടിയം ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമാൻ

പുല്ലാങ്കുഴി സന്തോഷ്‌ സത്യഗ്രഹം അനുഷ്ഠിച്ചു. ഇത്തിക്കര ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ നിർമ്മല വർഗീസ് ഉദ്ഘാടനം ചെയ്തു. ജനകീയ പ്രതിഷേധ സമിതി കൺവീനർ ജി.രാജു അദ്ധ്യക്ഷനായി. ചൈൽഡ് പ്രൊട്ടക്ട് ടീം സംസ്ഥാന പ്രസിഡന്റ്‌ ഷിബു റാവുത്തർ, റൈസിംഗ് കൊട്ടിയം മാനേജിംഗ് ട്രസ്റ്റി നൗഷാദ് ആൽഫ, മുൻ ബ്ലോക്ക് പഞ്ചായത്ത്‌ അംഗം മൈലക്കാട് സുനിൽ, സി.പി.ഐ കൊട്ടിയം ലോക്കൽ കമ്മിറ്റി അംഗം മൈലക്കാട് ഫൈസൽ, സുജിൻ ഗാലക്സി, ശശിധരൻ പിള്ള എന്നിവർ സംസാരിച്ചു. വൈകുന്നേരം നടന്ന ചടങ്ങിൽ ആദിച്ചനല്ലൂർ പഞ്ചായത്ത്‌ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദീപ്തി സുരേഷ് നാരങ്ങാനീര് നൽകി സത്യഗ്രഹം അവസാനിപ്പിച്ചു. ഗായകരായ ഹരിചന്ദ്രൻ, നിസാം വെറൈറ്റി, അനിത എന്നിവർ ഗാനങ്ങൾ ആലപിച്ചു.