തൊടിയൂർ: ഗ്രാമപഞ്ചായത്ത് കേരളോത്സവം പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ വെച്ച് നടത്തി.സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും തൊടിയൂർ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് കേരളോത്സവം സംഘടിപ്പിച്ചത്.
തൊടിയൂർ ഗവ:എൽ.പി സ്കൂളിൽ നടന്ന സമാപന സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കലാ കായിക മത്സരങ്ങളിൽ വിജയികളായവർക്ക് ട്രോഫികളും മെമെന്റോകളും സർട്ടിഫിക്കറ്റുകളും എം.എൽ.എ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ സ്വാഗതം പറഞ്ഞു. ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.അനിൽ എസ്. കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ടി.രാജീവ്, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ ഷബ്‌ന ജവാദ്, കെ. ശ്രീകല, ബ്ലോക്ക്‌പഞ്ചായത്ത് അംഗം അഡ്വ.സുധീർ കാരിക്കൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നജീബ് മണ്ണേൽ, തൊടിയൂർ വിജയകുമാർ, പുളിമൂട്ടിൽ ശുഭകുമാരി, കെ. ധർമദാസ്,ബി. രവീന്ദ്രനാഥ്, എൽ. സുനിത, പി.ജി. അനിൽകുമാർ,എ. ബഷീർ, ടി.സുജാത,സെക്രട്ടറി സി. രാജേന്ദ്രൻ,അസി:സെക്രട്ടറി കെ.കെ.സുനിത,സി.ഡി.എസ് ചെയർപേഴ്സൺ വി.കല,പ്രോഗ്രാം കോ-ഓർഡിനേറ്റർ മൻസൂർ എന്നിവർ സംസാരിച്ചു. വി.ഇ.ഒ മാരായ റാഹിലത്ത് ബീവി, രഹിന, മുഹമ്മദ് ഷാൻ,ഹെൽത്ത് ഇൻസ്‌പെക്ടർ സീന,ജിഷ, അമൃതാ രാജ്, രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.