photo

കൊല്ലം: റവന്യൂ ജില്ലാ സ്കൂൾ കായികമേള നടക്കാനിരിക്കെ കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം വെള്ളക്കെട്ടിലായി. ഇന്നലെ പെയ്ത കനത്ത മഴയെ തുടർന്നാണ് സ്റ്റേഡിയത്തിൽ വെള്ളം നിറഞ്ഞത്. മഴ മാറിനിന്നാലും വെള്ളം ഉൾവലിയാൻ സമയമെടുക്കും. കൗമാര കായിക പ്രതിഭകളുടെ തീ പാറും മത്സരങ്ങൾക്ക് വേദിയാകേണ്ട കളിക്കളം വെള്ളവും ചെളിയും നിറഞ്ഞതിന്റെ ആശങ്കയിലാണ് സംഘാടകർ.