ghhn

പുനലൂർ: കുര്യോട്ടുമല ഹൈടെക് ഫാമിലെ താത്കാലിക ജീവനക്കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. വെട്ടിത്തിട്ട ചീവോട് നിഷ നിവാസിൽ നാഗപ്പൻ - സുഷമ ദമ്പതികളുടെ മകൻ അനീഷാണ് (39) മരിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം. ഫാമിൽകൂടി കടന്നുപോകുന്ന 110 കെ.വി വൈദ്യുതി ലൈനിന് ചുവട്ടിലെ കാട് വെട്ടി വൃത്തിയാക്കുകയായിരുന്നു അനീഷ്. ഇതിനിടെ സമീപത്ത് നിന്ന പപ്പായ മുറിച്ചിട്ടു. ഇതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഷോക്കേറ്റ് വീണ അനീഷിന് മറ്റൊരു ജീവനക്കാരനായ നിതേഷ് സി.പി.ആർ നൽകി ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതനാണ്. സഹോദരൻ നിഷാദ്.