t
പരവൂർ എസ്.എൻ.വി ഗേൾസ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധികളായ ലീനാ ഭാസ്കർ, നിലീന എന്നിവരിൽ നിന്ന് പ്രഥമാദ്ധ്യാപിക എസ്. പ്രീത മൈക്രോസ്കോപ്പ് ഏറ്റുവാങ്ങുന്നു


പരവൂർ: എസ്.എൻ.വി ഗേൾസ് ഹൈസ്കൂളിലെ സയൻസ് ലാബിലേക്ക് മൈക്രോസ്കോപ്പ് നൽകി. വിദ്യാർത്ഥികളുടെ ശാസ്ത്ര അഭിരുചി ഉയർത്താനായി നഗ്നനേത്രങ്ങൾ കൊണ്ട്‌ കാണാനാവാത്തത്ര സൂക്ഷ്മവസ്തുക്കളെക്കുറിച്ച് ആഴത്തിൽ പഠിക്കാനാണ് സ്കൂൾ സയൻസ് ലാബിലേക്ക് മൈക്രോ സ്കോപ്പും അനുബന്ധ ഉപകരണങ്ങളും നൽകുന്നതെന്ന് 1977 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധികൾ പറഞ്ഞു. പ്രതിനിധികളായ ലീനാ ഭാസ്കർ, നിലീന എന്നിവരിൽ നിന്ന് പ്രഥമാദ്ധ്യാപിക എസ്. പ്രീത ഉപകരണങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ മാനേജർ എസ്. സാജൻ, സീനിയർ അസിസ്റ്റന്റ് ജെ.ആർ. ബിന്ദു, അദ്ധ്യാപകരായ പി. ബിന്ദു, എം. ശ്രീരശ്മി, തുടങ്ങിയവരും വിദ്യാർത്ഥികളും പങ്കെടുത്തു.