ചാത്തന്നൂർ: കുണ്ടറയിൽ 20ന് നടക്കുന്ന എസ്.എൻ.ഡി.പി യോഗം മേഖല നേതൃയോഗത്തിൽ ചാത്തന്നൂർ യൂണിയനിൽ നിന്ന് ആയിരം പ്രതിനിധികൾ പങ്കെടുക്കും. മേഖലാ നേതൃയോഗം വിജയിപ്പിക്കാൻ ചാത്തന്നൂർ യൂണിയനിലെ യൂണിയൻ പ്രതിനിധികൾ, വനിതാ സംഘം, യൂത്ത് മൂവ്മെന്റ്, എസ്.എൻ.പി.സി, മൈക്രോ യൂണിറ്റ് അംഗങ്ങളുടെ സംയുക്ത യോഗം യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പരിധിയിലുള്ള 54 ശാഖായോഗങ്ങളിലും ഇതിനോടനുബന്ധിച്ചുള്ള വിശദീകരണ യോഗങ്ങൾ സംഘടിപ്പിച്ചു. മേഖല നേതൃയോഗത്തിന് ആവശ്യമായ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ബി.ബി. ഗോപകുമാറും സെക്രട്ടറി കെ. വിജയകുമാറും അറിയിച്ചു.