a
വെളിനല്ലൂർ ഗ്രാമപഞ്ചായത്തിലെ വയോജന സംഗമം 2025 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ :വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്കായി സംഘടിപ്പിച്ച 'സായംപ്രഭ 2025' ശ്രദ്ധേയമായി. ഓയൂർ എൻ.വി.പി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ ഉദ്ഘാടനം ചെയ്തു.

വയോജന സംഗമത്തിന്റെ ഭാഗമായി നിയമബോധവത്കരണ ക്ലാസും ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഡോ.ജെ.ഗിരീഷ് കുമാർ വയോജന നിയമ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. ഡോ.ബിന്ദു ജോൺ രാവിലെ മുതൽ നടന്ന ആയുർവേദ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.

ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി.ബിജു അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ. റീന, സ്ഥിരം സമിതി അദ്ധ്യക്ഷ ജി. ജയശ്രീ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജെ. അമ്പിളി, നിസാർ വട്ടപ്പാറ, ജെസീന ജമീൽ, കെ.വിശാഖ്, കെ.ലിജി, ടി.കെ.ജ്യോതി ദാസ്, ഡി.രമേശ്, മെഹറുനിസ്സ, ജൂബെറിയ ബീവി, ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ പി. ആനന്ദൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ജി.ലീന കുമാരി , ഐ.സി.ഡി.എസ് സൂപ്പർവൈസർ രേഖ എന്നിവർ സംസാരിച്ചു. വാർഡുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന പൗരന്മാരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.