
പരവൂർ: പ്രമുഖ കയർ വ്യവസായി ഒല്ലാൽ മുണ്ടുംതലയ്ക്കൽ വീട്ടിൽ സോമരാജൻ (100) നിര്യാതനായി. പരവൂരിൽ കയർ ഫാക്ടറി സ്ഥാപിച്ച് വിദേശ രാജ്യങ്ങളിൽ ഉൾപ്പടെ കയർ കയറ്റി അയയ്ക്കുകയും കൈത്തറി നെയ്‌ത്ത്ശാലകൾ സ്ഥാപിച്ച് പരവൂരിന്റെ കൈത്തറിവ്യവസായ രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത വ്യവസായിയായിരുന്നു സോമരാജൻ. ആർ.എസ്.എസ് ഒല്ലാൽ ശാഖയുടെ മുഖ്യ ശിക്ഷകും ശാഖാ കാര്യവാഹകും ഉൾപ്പടെ പരിവാർ പ്രവർത്തനങ്ങളിൽ നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്. ഇന്നലെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് സ്വവസതിയായ മുണ്ടും തലയ്ക്കൽ വീട്ടിൽ പൊതു ദർശനത്തിന് ശേഷം വൈകിട്ട് 3ന് വീട്ടുവളപ്പിൽ സംസ്കരിക്കും.