photo-
ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് വയ്യാങ്കര മൂന്നാം വാർഡിൽ നിർമ്മിച്ച 72-ാംനമ്പർ അങ്കണവാടി കെട്ടിടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ .ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് വയ്യാങ്കര മൂന്നാം വാർഡിൽ നിർമ്മിച്ച 72 -ാം നമ്പർ അങ്കണവാടി കെട്ടിടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി സുദർശൻ അദ്ധ്യക്ഷയായി. ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ ഗംഗ ദേവി സ്വാഗതം പറഞ്ഞു. 10.70 ലക്ഷം രൂപ ഉപയോഗിച്ച് തൊഴിലുറപ്പ് ഫണ്ടും ഗ്രാമപഞ്ചായത്ത് തനത് ഫണ്ടും ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് അംഗം സുനിതാ ലത്തീഫ്, പഞ്ചായത്ത് സെക്രട്ടറി എം. സുരേഷ് കുമാർ, അങ്കണവാടി സൂപ്പർവൈസർ ഷാജിത, ബ്ലോക്ക് എ.ഇ.റൂബി, തൊഴിലുറപ്പ് പദ്ധതി എ.ഇ.മിനിഷ, രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.