ശാസ്താംകോട്ട : ശൂരനാട് വടക്ക് തെക്കേമുറിയിലെ ഒരു കടയിൽ വെള്ളിമൂങ്ങയെ കണ്ടെത്തിയത് നാട്ടുകാർക്ക് കൗതുകക്കാഴ്ചയായി. തെക്കേമുറി 10-ാം വാർഡിൽ മത്സ്യവ്യാപാരം നടത്തുന്ന അപ്പുവിന്റെ കടയിലാണ് ഈ വെള്ളിമൂങ്ങ എത്തിയത്. സാധാരണയായി അപൂർവ്വമായി കാണുന്ന വെള്ളിമൂങ്ങയെ കാണാൻ സമീപ സ്ഥലങ്ങളിൽ നിന്നും ദൂരെ സ്ഥലങ്ങളിൽ നിന്നും നിരവധി ആളുകളാണ് തടിച്ചുകൂടിയത്.
തുടർന്ന് വാർഡ് മെമ്പർ എം. സമദിന്റെയും മറ്റ് നാട്ടുകാരുടെയും നേതൃത്വത്തിൽ വെള്ളിമൂങ്ങയെ വനംവകുപ്പിന് കൈമാറി.