കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമപഞ്ചായത്ത് വയോജന കലാമേള സംഘടിപ്പിച്ചു. സംഘപ്പുരമുക്ക് പകൽവീട്ടിൽ ‘സ്നേഹക്കൂട്' എന്ന പേരിൽ നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് എ.നാസർ അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ രജിത രമേശ്, പി. എസ്.സലിം, സാവിത്രി, പഞ്ചായത്ത് അംഗങ്ങളായ മുരളീധരൻ, ദീപക് ശിവദാസ്, അഷ്‌റഫ് പോളയിൽ, ഉഷ പാടത്ത്, സി.ഡി.പി.ഒ ബ്ലസി ജോസ് തുടങ്ങിയവർ സംസാരിച്ചു. പരിപാടിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണംചെയ്തു.