patra-
സ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നൽകുന്ന സ്നേഹാദരവിന്റെ ഭാഗമായി എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർമാരുടെ ആലോചനായോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നൽകുന്ന സ്നേഹാദരവിന്റെ ഭാഗമായി എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർമാരുടെ ആലോചനായോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്തു. ആർ.ഡി.സി പ്രസിഡന്റ് അനൂപ് എം.ശങ്കർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യോഗം കൗൺസിലർ പി. സുന്ദരൻ, യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.. രാജീവ് കുഞ്ഞുകൃഷ്ണൻ, എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.വി. മനോജ്, ആർ.ഡി.സി കൺവീനർ ഡോ. അനിത ശങ്കർ, എസ്. സുവർണ കുമാർ എന്നിവർ സംസാരിച്ചു. സ്വീകരണം ഗംഭീരമാക്കാനും യോഗം തീരുമാനിച്ചു.