കൊല്ലം: സംസ്ഥാന പട്ടികജാതി-വർഗ വികസന കോർപ്പറേഷന്റെ വായ്പ വിതരണോദ്ഘാടനം ഇന്ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ എം.മുകേഷ് എം.എൽ.എ നിർവഹിക്കും. കൊല്ലം കോർപ്പറേഷൻ, ഇളമാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് മുഖേന അയൽക്കൂട്ടം അംഗങ്ങൾക്കുള്ള വായ്പ വിതരണമാണ് നടക്കുന്നത്. പട്ടികജാതി- പട്ടികവർഗ വികസന കോർപ്പറേഷൻ ചെയർമാൻ കെ.കെ.ഷാജു അധ്യക്ഷനാകും.