കൊട്ടാരക്കര: കൊട്ടാരക്കര ടൗണിലെ പാർക്കിംഗ് പ്രശ്നം രൂക്ഷമാവുകയാണ്. നൂറുകണക്കിന് സർക്കാർ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ഇവിടെ വിവിധ ആവശ്യങ്ങൾക്കായി വാഹനങ്ങളുമായി എത്തുന്നവർ പാർക്കിംഗ് സൗകര്യമില്ലാത്തതിനാൽ നന്നേ ബുദ്ധിമുട്ടുകയാണ്. വാഹനത്തിരക്ക് വർദ്ധിച്ച ടൗണിൽ എവിടെ പാർക്ക് ചെയ്താലും പിഴ ഉറപ്പായതോടെ, പലരും ഒന്നും രണ്ടും കിലോമീറ്റർ അകലെ വാഹനങ്ങൾ പാർക്ക് ചെയ്ത് കാൽനടയായിട്ടാണ് ടൗണിലെത്തുന്നത്.

പാർക്കിംഗ് ഗ്രൗണ്ടുകൾ നഷ്ടമായി

മാർക്കറ്റ് ജംഗ്ഷനിലെ മുൻസിപ്പൽ ഗ്രൗണ്ടായിരുന്നു ഇതിന് മുൻപ് ഒരു പരിഹാരമായി കണ്ടിരുന്നത്. നഗരസഭ ഗ്രൗണ്ട് പാർക്കിംഗ് ഗ്രൗണ്ടാക്കി മാറ്റുകയും പാർക്കിംഗ് ഫീസ് പിരിക്കാൻ ഹോം ഗാർഡുകളെ നിയമിക്കുകയും ചെയ്തിരുന്നു. എന്നാൽ, മുൻസിപ്പൽ ഗ്രൗണ്ടിൽ സാംസ്കാരിക നിലയത്തിന്റെ നിർമ്മാണ പണികൾ ആരംഭിച്ചതോടെ ഈ പാർക്കിംഗ് അവസാനിപ്പിച്ചു.

പാർക്കിംഗ് കേന്ദ്രത്തിൽ ലോറി ആധിപത്യം

കൊട്ടാരക്കര ടൗണിലെ രൂക്ഷമായ ഈ പാർക്കിംഗ് പ്രശ്നത്തിന് പരിഹാരം കാണാൻ ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെടണം.

നാട്ടുകാർ