photo
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി നഗരസഭയിലേക്ക് നടത്തിയ മാർച്ച്.

കരുനാഗപ്പള്ളി: വഴിയോരക്കച്ചവടം നിയന്ത്രിക്കുക, വഴിയോരക്കച്ചവടം ഒരു പ്രത്യേക മേഖലയിലേക്ക് മാറ്റുക, ലൈസൻസ് ഫീസ് അധികം വാങ്ങിയത് തിരികെ നൽകുക,, പ്ലാസ്റ്റിക് ഇല്ലാത്ത വ്യാപാരസ്ഥാപനങ്ങളിൽ യൂസർ ഫീ ഈടാക്കുന്നത് ഒഴിവാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി നഗരസഭയിലേക്ക് മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധ മാർച്ച് ജില്ലാ സെക്രട്ടറി മഞ്ജു സുനിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷനവാസ് ബഷീർ അദ്ധ്യക്ഷനായി. അജയകുമാർ, ഡി. മുരളീധരൻ, എ.ബേക്കർ, സ്മിത സന്തോഷ്, ശ്യാം കോഴിക്കോട്, സുധി, ജവഹർ , സിദ്ദിക് എന്നിവർ സംസാരിച്ചു. എം.എസ്.അരുൺ സ്വാഗതവും ബി.ശിവൻകുട്ടി നന്ദിയും പറഞ്ഞു.