പരവൂർ: പരവൂർ നഗരസഭയെ അതിദാരിദ്ര്യ രഹിത നഗരമായി ചെയർപേഴ്സൺ പി. ശ്രീജ പ്രഖ്യാപിച്ചു. വൈസ് ചെയർമാൻ എ. സഫർഖയാൽ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ ചെയർമാൻ എസ്. ശ്രീലാൽ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. ഷെരീഫ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. അംബിക, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ആർ.എസ്. സുധീർകുമാർ, ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ സ്വർണമ്മ സുരേഷ്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കൗൺസിലറുമായ അശോക് കുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ: അജിത്, നഗരസഭ സെക്രട്ടറി എസ്. അബ്ദുൽ സജിം, അതി ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ നോഡൽ ഓഫീസർ എം.ആർ. ശ്രീകുമാർ, ഹെൽത്ത് സൂപ്പർവൈസർ എസ്. ശ്രീകുമാർ എന്നിവർ സംസാരിച്ചു.