ഓയൂർ: വെളിനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ 2020- 25 വർഷത്തെ പഞ്ചായത്തിന്റെ വിവിധതരത്തിലുള്ള വികസന പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദീകരണവും കുറിച്ചുള്ള വിശദീകരണവും പുതിയ പദ്ധതികളെ കുറിച്ചും പുതിയ വർഷങ്ങളിലെ വികസനത്തെ കുറിച്ചുള്ള വിശകലനവും ഇന്ന് രാവിലെ 10ന് എൻ.വി.പി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു. പദ്ധതികളെ കുറിച്ചുള്ള അംഗങ്ങളുടെ അഭിപ്രായങ്ങൾ ഏകീകരിച്ചുകൊണ്ട് പുതിയ വർഷങ്ങളിലെ വികസനത്തെ കുറിച്ചുള്ള വിശകലനവും ജീവിതശൈലി രോഗങ്ങളുടെ നിർണയത്തിനുള്ള ആരോഗ്യ സെമിനാർ, ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കൽ, ഓക്സിലറി മീറ്റിംഗ്, കെ. സ്മാർട്ട് പരിചയപ്പെടുത്തൽ, കുടുംബശ്രീ സി.ഡി.എസ് ഐ.എസ്.ഒ പ്രഖ്യാപനം, എന്നീ പരിപാടികളുടെ നടത്തുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അൻസറിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് റീന സ്വാഗതം പറയും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ഉദ്ഘാടനം ചെയ്യും . ചടയമംഗലം ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹരി വി.നായർ മുഖ്യാതിഥിയായി സംസാരിക്കും. ബി. ബിജു, എച്ച്.സഹീദ് , ജി.ജയശ്രീ,സജീത ബൈജു, പി.ആനന്ദൻ എന്നിവർ സംസാരിക്കും. ചടയമംഗലം ബ്ലോക്ക്. ജോയിന്റ് ബി.ഡി.ഒ എസ്.കിഷോ‌ർ ചർച്ച നയിക്കും. സെക്രട്ടറി കെ.ജി.ലീന കുമാരി സംസാരിക്കും.