ഓടനാവട്ടം: ഒരു കോടി രൂപ ചെലവിൽ നവീകരിച്ച കുടവട്ടൂർ മിനി സ്റ്റേഡിയത്തിന്റെയും പ്രശസ്ത നടൻ ഭരത് മുരളിയുടെ പേരിൽ പണി കഴിപ്പിച്ച ഭരത് മുരളി സ്മാരക നാടക കലാ ഗവേഷണ കേന്ദ്രത്തിന്റെയും ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. വെളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രശാന്ത് അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ് മുഖ്യ പ്രഭാഷണം നടത്തും.
പ്രൊഫ.അലിയാർ, ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവൻ പിള്ള, അഡ്വ.ഷൈൻ കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയാരഘുനാഥ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സജിനി ഭദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. സോമശേഖരൻ, എം.ബി. പ്രകാശ്, ജാൻസി സിജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ദിവ്യ സജിത്, വത്സമ്മ തോമസ്, കെ.ഐ. ലത്തീഫ്, പഞ്ചായത്ത് അംഗങ്ങളായ മീനാക്ഷി, കെ. സുന്ദരൻ, ഷീബ സന്തോഷ്, ടി. ശ്രീലേഖ, ശിസാ സുരേഷ്, അനിൽ മാലയിൽ, സി.എസ്. സുരേഷ് കുമാർ, ഗീതാകുമാരി, ആർ. ബിനോജ്, ബി.ജി. അജിത്, എം. വിഷ്ണു, വിനീത വിജയപ്രകാശ്, പി. ജയകുമാരി, കൺവീനർ എൽ. ബാലഗോപാൽ, ബാബു ജോൺ തുടങ്ങിയവർ സംസാരിക്കും.
വാർഡ് മെമ്പർ കെ. രമണി സ്വാഗതവ സംഘാടകസമിതി കൺവീനർ എൽ. ബാലഗോപാൽ നന്ദിയും പറയും. ഉദ്ഘാടനത്തോടനുബന്ധിച്ച് സൗഹൃദ ഫുട്ബാൾ മത്സരവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.