കുണ്ടറ: മൺറോത്തുരുത്ത് ഗ്രാമപഞ്ചായത്തിൽ ഇന്ന് നടക്കുന്ന വികസന സദസ് ബഹിഷ്കരിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യു.ഡി.എഫ് അംഗങ്ങളുടെ യോഗം തീരുമാനിച്ചു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും ടൂറിസം മേഘലയിൽ കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നതുമായ മൺറോത്തുരുത്ത് ഗ്രാമ പഞ്ചായത്തിന്റെ വികസനത്തിന് വേണ്ടി നിരവധി നിർദ്ദേശങ്ങളും അപേക്ഷകളും സർക്കാരിലും വിവിധ ഡിപ്പാർട്ടുമെന്റുകളിലും സമർപ്പിച്ചെങ്കിലും രാഷ്ട്രീയ സമ്മർദ്ദം മൂലം യാതൊരു വിധ സഹായങ്ങളുo സർക്കാരിൽ നിന്ന് ഉണ്ടായില്ല. തനത് ഫണ്ട് പരിമിതമായ ഗ്രാമ പഞ്ചായത്തിൽ പരമാവധി വികസന പ്രവർത്തനങ്ങൾ നടത്താൻ നിലവിലെ ഭരണ സമിതിക്ക് കഴിഞ്ഞിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഗ്രാമ പഞ്ചായത്തിൽ തനത് ഫണ്ടിൽ നിന്ന് ഒരു ലക്ഷം ചെലവാക്കിയാണ് വികസന സദസ് നടത്തുന്നത് ഈ സാഹചര്യത്തിലാണ് ബഹിഷ്കരണമെന്ന് മിനിസൂര്യകുമാറും അംഗങ്ങളും അറിയിച്ചു