ശാസ്താംകോട്ട : ശൂരനാട് വടക്ക് കളത്തൂർ സാംസ്കാരിക നിലയത്തിൽ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് വിവര വിജ്ഞാന കേന്ദ്രവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ കെ.സനിൽകുമാർ അദ്ധ്യക്ഷനായി. ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം എസ്. സൗമ്യ, പട്ടികജാതി വികസന ഓഫീസർ രാജീവ്, സി.മോഹനൻ, പ്രകാശൻ, ഉത്തമൻ എന്നിവർ സംസാരിച്ചു.