കൊല്ലം: കുണ്ടറ, ചാത്തന്നൂർ, കുന്നത്തൂർ യൂണിയനുകളിലെ ശാഖാ ഭാരവാഹികളെ പങ്കെടുപ്പിച്ച് എസ്.എൻ.ഡി.പി യോഗം സംഘടിപ്പിക്കുന്ന ശാഖാ നേതൃസംഗമം 20ന് രാവിലെ 9 മുതൽ കുണ്ടറ വിസ്മയ കൺവെൻഷൻ സെന്ററിൽ നടക്കും.
യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷനാകും. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നടത്തും. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശം നൽകും. കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ. ജി.ജയദേവൻ സ്വാഗതം പറയും. ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ യൂണിയൻ റിപ്പോർട്ട് അവതരിപ്പിക്കും. കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. എസ്.അനിൽകുമാർ, ചാത്തന്നൂർ യൂണിയൻ സെക്രട്ടറി കെ.വിജയകുമാർ, കുന്നത്തൂർ യൂണിയൻ സെക്രട്ടറി ഇൻ ചാർജ് റാം മനോജ് എന്നിവർ സംസാരിക്കും. കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ നന്ദി പറയും. എസ്. ശിവനന്ദയുടെ ഗുരുസ്മരണയോടെയാകും ചടങ്ങ് ആരംഭിക്കുക. കുണ്ടറ, ചാത്തന്നൂർ, കുന്നത്തൂർ യൂണിയനുകളിലെ ശാഖ ഭാരവാഹികൾ, കുടുംബ യൂണിറ്റ് ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.
3500ൽ പരം പ്രവർത്തകർ പങ്കെടുക്കുന്ന നേതൃസംഗമത്തിന്റെ ഒരുക്കങ്ങൾ കഴിഞ്ഞ ദിവസം ഡോ. ജി.ജയദേവൻ, അഡ്വ. അനിൽകുമാർ, കെ.വിജയകുമാർ, ആർ.ശ്രീകുമാർ, റാം മനോജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് വിലയിരുത്തി.