കൊല്ലം: പട്ടത്താനം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ സ്കന്ദഷഷ്ഠി മഹോത്സവത്തിന്റെ നോട്ടീസ് ക്ഷേത്രമുറ്റത്തു നടന്ന ചടങ്ങിൽ ഭരണസമിതി പ്രസിഡന്റ് ജെ .വിമലകുമാരി, കേരളകൗമുദി റസിഡൻ്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണന് കൈമാറി പ്രകാശനം ചെയ്തു.
ഭരണസമിതി സെക്രട്ടറി ദിലീപ് കുമാർ, സ്കന്ദ ഷഷ്ഠി മഹോത്സവ ജനറൽ കൺവീനർ ആനന്ദ്, കൺവീനർ വൈശാഖ് ജിത്തു, ക്ഷേത്രം വൈസ് പ്രസിഡന്റ് സജീവ്, ട്രഷറർ കെ. സുരേന്ദ്രൻ, എസ്.എൻ.ഡി.പി യോഗം ഈസ്റ്റ് ശാഖ പ്രസിഡന്റ് ബൈജു എസ്.പട്ടത്താനം, വെസ്റ്റ് ശാഖ പ്രസിഡന്റ് അനൂപ് എം.ശങ്കർ, ക്ഷേത്രം കമ്മിറ്റി അംഗങ്ങളായ ബാബുരാജ്, വിജയൻ, രാജു, പ്രദീപ്, ബാബു രാജേന്ദ്രൻ, സുനിത, വനിതാ സംഘം പ്രസിഡന്റ് മായ, സെക്രട്ടറി ഷീജ, ട്രഷറർ രഹ്‌ന തുടങ്ങിയവർ പങ്കെടുത്തു.