
കുന്നത്തൂർ: വിമുക്തഭടനായ വൃദ്ധനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മുതുപിലാക്കാട് പടിഞ്ഞാറ് താമരശേരിയിൽ ഗോപാലകൃഷ്ണപിള്ളയാണ് (87) മരിച്ചത്. ഇന്നലെ രാവിലെ വീടിന് സമീപത്തെ തൊഴുത്തിനോട് ചേർന്ന് ഷോക്കേറ്റ് നിലത്ത് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഉടൻ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അവിവാഹിതനായ മകൻ ഹരികുമാറിനൊപ്പം കുടുംബവീട്ടിലാണ് ഗോപാലകൃഷ്ണപിള്ള കഴിഞ്ഞിരുന്നത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: പരേതയായ സരസ്വതി അമ്മ. മറ്റ് മക്കൾ: ആശാ കുമാരി, ശ്രീകുമാർ (ചാർട്ടേഡ് അക്കൗണ്ടന്റ്, ഭരണിക്കാവ്). മരുമക്കൾ: സുനിൽ കുമാർ, ആരതി.