
കൊല്ലം: മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന എൻജിനിയറിംഗ് കോളേജ് അദ്ധ്യാപകൻ മരിച്ചു. കിളികൊല്ലൂർ പ്രിയദർശിനി നഗർ- 128 സൗപർണികയിൽ പരേതരായ പ്രഭാകരന്റെയും വിജയലക്ഷ്മിയുടെയും മകൻ പ്രൊഫ. പി.വി.മനോജ് കുമാറാണ് (56, ഡീൻ, മാർ ബസേലിയോസ് കോളേജ് ഒഫ് എൻജിനിയറിംഗ്, ശാസ്താംകോട്ട) മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: എസ്.സിനി. മകൾ: അശ്വതി മനോജ്. സഞ്ചയനം 22ന് രാവിലെ 8ന്.