nishanth

കുന്നത്തൂർ: ബൈക്കുകൾ കൂട്ടിയിടിച്ച് തലയ്ക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുന്നത്തൂർ പടിഞ്ഞാറ് അമ്പുന്തലഴികത്ത് വീട്ടിൽ നിഷാന്താണ് (38) മരിച്ചത്. ഏതാനും ദിവസം മുമ്പ് ഏഴാംമൈൽ പനന്തോപ്പ് പാറമടയ്ക്ക് സമീപമായിരുന്നു അപകടം. ഉടൻ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്. മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു.