ചവറ: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ആസ്ഥാനത്ത് കരുനാഗപ്പള്ളി യൂണിയന്റെയും ചവറ യൂണിയന്റെയും നേതൃത്വത്തിൽ ഞായറാഴ്ച നടക്കുന്ന ശാഖാ തല നേതൃസംഗമം വിജയിപ്പിക്കുവാൻ വേണ്ട എല്ലാ ഒരുക്കങ്ങളും ചവറ യൂണിയനിൽ പൂർത്തിയായി. ചവറ യൂണിയനിലെ 38-ഓളം ശാഖാ യോഗങ്ങളിലും ശാഖാ ഭാരാവാഹികകളുടെ നേതൃത്വത്തിലും വനിതാ സംഘം, യൂത്തുമൂവ്മെന്റ് പ്രവർത്തകർ ഉൾപ്പെടെ വീടുവീടാന്തരം കയറി ഇറങ്ങിയുള്ള പ്രവർത്തനം ഇന്നലെ പൂർത്തിയായി. ആയിരങ്ങൾ പങ്കെടുക്കുവാൻ വേണ്ട ഒരുക്കങ്ങൾ എല്ലാ ശാഖായോഗങ്ങളിലും നടത്തിയതായും നേത്യ സംഗമം വൻ വിജയമാക്കാൻ എല്ലാ ശാഖാ യോഗങ്ങളിലേക്കും വാഹനങ്ങൾ രാവിലെ 9 മണിയോടെ എത്തിച്ചേരാൻ വേണ്ട ക്രമീകരണങ്ങൾ നടത്തിയതായും യൂണിയൻ സെക്രട്ടറി കാരയിൽ അനീഷും പ്രസിഡന്റ് അരിനല്ലൂർ സജ്ഞയനും അറിയിച്ചു. എന്നാൽ ചവറയൂണിയനിലെ എല്ലാ ശാഖായോഗത്തിന്റെയും നേത്യത്വത്തിൽ യൂണിയൻ തല ഭാരവാഹികൾ, മുതൽ യൂണിയൻ തല വനിതാ സംഘം, യൂത്ത്മൂവ്മെന്റ് ഭാരവാഹികളും ഒറ്റക്കെട്ടായി നേതൃസംഗമം വിജയിപ്പിക്കും