കൊല്ലം: രേഖകൾ ഇല്ലാതെ മത്സ്യബന്ധന ബോട്ടിൽ ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് പൗരൻ പിടിയിൽ. ബംഗ്ലാദേശ് പൗരൻ പരിമൽ ദാസിനെയാണ് (35) ശക്തികുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തത്. സിറ്റി പൊലീസ് നടപ്പാക്കുന്ന ‘സുരക്ഷിത തീരം’ പദ്ധതിയുടെ ഭാഗമായി ശക്തികുളങ്ങര ഹാർബറിൽ മത്സ്യബന്ധന ബോട്ടുകളിലെ അന്യസംസ്ഥാനക്കാരായ തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രത്യേക ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതിനായി എത്തിയ ഇയാളുടെ കൈവശം യാതൊരു തിരിച്ചറിയൽ രേഖകളും ഇല്ലായിരുന്നതായി പൊലീസ് പറഞ്ഞു. പിന്നീട്, വിശദമായി നടത്തിയ അന്വേഷണത്തിലാണ് ബംഗ്ലാദേശ് പൗരനാണെന്ന് കണ്ടെത്തിയത്.