a
തെക്കുംഭാഗം പഞ്ചായത്ത് ഓഫീസിന്റെ ഗേറ്റ് പൂട്ടി ബി.ജെ. പി പ്രവർത്തകർ പ്രതിഷേധിക്കുന്നു

ചവറ: തെക്കുംഭാഗം പഞ്ചായത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാത്ത പഞ്ചായത്ത് ഭരണസമിതിയുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് ബി.ജെ.പി. തെക്കുംഭാഗം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ ഗേറ്റ് പൂട്ടി ഉപരോധിച്ച ശേഷം പ്രതിഷേധ ധർണയും നടത്തി. നാലാം വാർഡിലെ വിളയിൽ കിഴക്കതിൽ - മുകലുവിള ഇറക്കം റോഡിന്റെ ഉൾപ്പെടെ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിലെ റോഡുകൾ നന്നാക്കാൻ നടപടി സ്വീകരിക്കാത്തതിനെതിരെയായിരുന്നു പ്രതിഷേധം. ബി.ജെ.പി തെക്കുംഭാഗം പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി എച്ച്.ഹരിലാൽ സ്വാഗതം പറഞ്ഞു. ധർണയിൽ പ്രസിഡന്റ് എം.കൃഷ്ണപ്രിയ അദ്ധ്യക്ഷയായി. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് വെറ്റമുക്ക് സോമൻ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം ട്രഷറർ ശിവകുമാർ, മണ്ഡലം സെക്രട്ടറി സുഭാഷ്, ജില്ലാകമ്മിറ്റി അംഗം ശശിധരൻപിള്ള, പഞ്ചായത്ത്‌ സമിതി വൈസ് പ്രസിഡന്റ്‌ രതീഷ്, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ്‌ ഗോപാലകൃഷ്ണൻ, ശിവമോഹൻദാസ്, രാധാകൃഷ്ണൻ, വേലപ്പൻ, ഷാജി, ഷാൻ, നന്ദകുമാർ എന്നിവർ പങ്കെടുത്തു.