ccc
വെളിയം പഞ്ചായത്ത്‌ ഓഫീസ് പടിക്കൽ ബി.ജെ.പി സംഘടിപ്പിച്ച സമ്മേളനം ജില്ലാ പ്രഭാരി ടി .ആർ. അജിത്കുമാർ ഉദ്ഘാടനം ചെയ്യുന്നു

ഓടനാവട്ടം: ഇക്കോ ടൂറിസം പ്രദേശമാകുന്ന മുട്ടറ മരുതിമലയിൽ സന്ദർശകർക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അവിടെ ഒരു വിദ്യാർത്ഥിനി മരിക്കാനിടയായ സാഹചര്യത്തിൽ വെളിയം പഞ്ചായത്ത് ഓഫീസ് പടിക്കൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പ്രഭാരി ടി.ആർ. അജിത്കുമാർ സംസാരിച്ചു. വെളിയം ഏരിയ പ്രസിഡന്റ്‌ മാവിള മുരളി അദ്ധ്യക്ഷനായി. ശക്തമായ സുരക്ഷാ വേലികൾ ഇല്ലാത്തതും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാത്തതും പൊലീസ് എയ്ഡ് പോസ്റ്റ്‌ പ്രവർത്തിക്കാത്തതുമാണ് അടിക്കടിയുള്ള അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് മുഖ്യ പ്രസംഗം നടത്തിയ കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ്‌ അനീഷ് കിഴക്കേക്കര പറഞ്ഞു. അപകടത്തിൽ മരിച്ച കുടുംബത്തിന് സഹായങ്ങൾ നൽകാൻ വെളിയം ഗ്രാമ പഞ്ചായത്തും ടൂറിസം വകുപ്പും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മണ്ഡലം ജനറൽ സെക്രട്ടറി ബി. സുജിത്, പ്രസാദ് പള്ളിക്കൽ, മണ്ഡലം സെക്രട്ടറിമാരായ സുധാകരൻ പരുത്തിയറ, സാബു കൃഷ്ണ, വാർഡ് മെമ്പർ അനിൽ മാലയിൽ, പ്രഭാരി മുരളി മോൻ ശശി, രാഹുൽ കൃഷ്ണ, സിന്ധു, ജയശ്രീ, ഷീജ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. ഓടനാവട്ടം ഏരിയ ജന. സെക്രട്ടറി ശ്യാംലാൽ സ്വാഗതവും, മുട്ടറ വാർഡ് കൺവീനർ ദിലീപ് കുന്നത്ത് നന്ദിയും പറഞ്ഞു.