ചാത്തന്നൂർ : ഇത്തിക്കരയിൽ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചു കൊണ്ടുള്ള ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ നടക്കുന്ന ജനകീയ പ്രതിഷേധ സത്യാഗ്രഹം ഏറ്റെടുത്ത് ഓട്ടോ ഡ്രൈവേഴ്സ് ആൻഡ് ഓണേഴ്‌സ് യൂണിയൻ.

യൂണിയൻ പ്രതിനിധി രാധാകൃഷ്ണപിള്ള സത്യഗ്രഹം അനുഷ്ടിച്ചു. എൻ.എസ്.എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ബി.ഐ. ശ്രീനാഗേഷ് ഉദ്ഘാടനം ചെയ്തു. സമരസമിതി കൺവീനർ ജി. രാജു അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് സുഗതൻ പറമ്പിൽ, ആർ.എസ്.പി മണ്ഡലം സെക്രട്ടറി ഷാലു വി. ദാസ്, സി.പി.ഐ കൊട്ടിയം ലോക്കൽ കമ്മിറ്റി അംഗം മൈലക്കാട് ഫൈസൽ, മൈലക്കാട് തിരു ആറാട്ട് മാടൻനട ദേവസ്വം സെക്രട്ടറി സന്തോഷ്‌ കുമാർ, ഡോ. സുധീഷ് കുമാർ, ബി.ജെ.പി ബൂത്ത്‌ പ്രസിഡന്റ്‌ അനി, ഓട്ടോറിക്ഷ യൂണിയൻ അംഗങ്ങളായ സുരേഷ്‌കുമാർ റഹീം, കബീർ, മനോജ്‌, അജി, സജിത്ത്, സന്തോഷ്‌, സുമേഷ്, സുജിത്, മനോജ്‌ പ്ലാക്കാട്, ഉദയൻ, അജികുമാർ എന്നിവർ പങ്കെടുത്തു. വൈകിട്ട് വിവിധ കലാപരിപാടികളോടെ നടന്ന സമാപന ചടങ്ങിൽ ആദിച്ചനല്ലൂർ പഞ്ചായത്ത്‌ അംഗം കലാദേവി നാരങ്ങാ നീര് നൽകി സത്യഗ്രഹം അവസാനിപ്പിച്ചു.