കൊല്ലം: 'യതോ ധർമ്മസ്തതോ ജയഃ' എന്ന മഹാഭാരതവാക്യവും 'കേരളത്തനിമയിലേക്ക്' എന്ന സന്ദേശവും ഉയർത്തി സന്യാസിമാരുടെ നേതൃത്വത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന ധർമ്മസന്ദേശ യാത്ര ഇന്ന് കൊല്ലത്ത് എത്തിച്ചേരും. സ്വാമി ചിദാനന്ദപുരി മഹാരാജാണ് നയിക്കുന്നത്. മാതാ അമൃതാനന്ദമയി ദേവിയാണ് മുഖ്യ രക്ഷാധികാരി. രാവിലെ 10ന് ഹിന്ദുനേതൃസമ്മേളനം കൊല്ലം ശ്രീവിനായക കൺവെൻഷൻ സെന്ററിൽ (ആനന്ദവല്ലീശ്വരം ക്ഷേത്രത്തിന് സമീപം) നടക്കും. വൈകിട്ട് 4ന് ആനന്ദവല്ലീശ്വരം ക്ഷേത്രമൈതാനിയിൽ സനാതന ധർമ്മസമ്മേളനവും നടക്കും.