
കൊല്ലം: കടപ്പാക്കടയിൽ ശാസ്താംകോട്ട സ്വദേശിയും യുവ വനിതാ സംരംഭകരുമായ എൽ.കൃഷ്ണ നടത്തുന്ന പവർ സോൺ ഫിറ്റ്‌നസ് സെന്ററിൽ മോഷണം നടത്തിയ കേസിൽ പ്രമുഖ വ്യാപാര സ്ഥാപന ഉടമ ഉൾപ്പടെ അഞ്ചുപേർക്കെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്തു. ജിമ്മിൽ പല ദിവസങ്ങളിലായി അതിക്രമിച്ച് കയറുകയും നാശനഷ്ടങ്ങൾ വരുത്തുകയും മോഷണം നടത്തുകയുമായിരുന്നു. സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് എൽ.കൃഷ്ണ കൊല്ലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി -2 മുമ്പാകെ സ്വകാര്യ അന്യായം ഫയൽ ചെയ്തു. കോടതി പരാതി ഈസ്റ്റ് പൊലീസിന് കൈമാറി. തുടന്നാണ് അഞ്ചുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.