കൊല്ലം: സാമൂഹ്യ, സാംസ്കാരിക പ്രവർത്തകനും ഗവ. ഹെൽത്ത് സർവ്വീസിൽ ലേ സെക്രട്ടറിയുമായിരുന്ന എം.വിനയചന്ദ്രന്റെ വിയോഗത്തിൽ വൈസ് മെൻസ് ക്ലബ് ഒഫ് ക്വയിലോൺ കൊല്ലം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം വൈസ് മെൻ മുൻ ഇന്റർനാഷനൽ പ്രസിഡന്റ് അഡ്വ.ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജിനു അദ്ധ്യക്ഷനായി. സെക്രട്ടറി അജയ് ശിവരാജൻ സ്വാഗതം പറഞ്ഞു. സോൺ എൽ.ആർ.ഡി തങ്കരാജ് മുഖ്യ പ്രഭാഷണം നടത്തി. ഡോ. അനൂപ് വിനയചന്ദ്രൻ, പി.കെ. പിള്ള,യു.സി. ആരിഫ്, എസ്.രാധാകൃഷ്ണൻ, പന്മന സുന്ദരേശൻ, നാഗരാജ്, ഷാജി ജോർജ്, അജി മേനോൻ, ജയമോഹൻ പിള്ള, ആസ്റ്റിൻ ഡഗ്ലസ്സ് തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി.
കൊല്ലം ജില്ലയിലെ വിവിധ ക്ലബുകളിൽ നിന്നുള്ള നേതാക്കൾ പങ്കെടുത്തു.