കരുനാഗപ്പള്ളി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ചവറ ഐ.ആർ.ഇ.എൽ സാമൂഹ്യ ഉത്തരവാദിത്വ പദ്ധതിയിൽ (സി.എസ്.ആർ.) ഉൾപ്പെടുത്തി നിർമ്മിച്ച വിവിധ പദ്ധതികൾ സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കൊച്ചോച്ചിറ ജംഗ്ഷനിൽ ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ബസ് വെയിറ്റിംഗ് ഷെഡ്, ആലപ്പാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ച ഡിജിറ്റൽ എക്സ്-റേ യൂണിറ്റ്, ആലപ്പാട് തുറ എൽ.പി സ്കൂളിൽ നിർമ്മിച്ച അസംബ്ലി ഹാൾ എന്നിവയാണ് എം.എൽ.എ ഉദ്ഘാടനം ചെയ്തത്. ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് അദ്ധ്യക്ഷനായി. ഐ.ആർ.ഇ.എൽ ജനറൽ മാനേജരും യൂണിറ്റ് മേധാവിയുമായ എൻ.എസ്. അജിത്ത് പദ്ധതി നിർവഹണത്തെക്കുറിച്ച് പ്രഭാഷണം നടത്തി. ഡെപ്യുട്ടി ജനറൽ മാനേജർ കെ.എസ്. ഭക്തദർശൻ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ വസന്താ രമേശ്, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത്
വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷെർളി ശ്രീകുമാർ, ആലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഷൈമ, പഞ്ചായത്ത് അംഗങ്ങളായ ഹജിത, എൻ.ബിജു, പ്രസീതാകുമാരി, എസ്.എസ്.വി കരയോഗം പ്രസിഡന്റ് പി.വിഭു, എസ്.ബി.വി.എ കരയോഗം പ്രസിഡന്റ് എസ്. ഋഷീന്ദ്രൻ, ആലപ്പാട് തുറ എൽ.പി സ്കൂൾ പ്രധാനാദ്ധ്യാപിക സുരജ, ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ സംസാരിച്ചു.