
കൊല്ലം: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എൻ.സി.പി (എസ്) ദേശീയ സമിതി അംഗം പെരിനാട് വെള്ളിമൺ വൃന്ദാവനത്തിൽ കുണ്ടറ എസ്. രാജീവ് (63) നിര്യാതനായി. 16ന് ഉച്ചയ്ക്ക് പെരിനാട് വിഷവൈദ്യശാല ജംഗ്ഷനിൽ വച്ച് റോഡ് മുറിച്ചുകടക്കവേ ബൈക്കിടിക്കുകയായിരുന്നു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എന്ന നിലയിൽ 10 വർഷം പ്രവർത്തിച്ചു. എൻ.സി.പി ജില്ലാ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എസ്.അംബിക (റിട്ട. കെ.എസ്.ആർ.ടി.സി ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ). മക്കൾ: ഡോ. രാഹുൽ രാജീവ് (യു.കെ), എ.രാഖി. മരുമക്കൾ: പൊന്നു ഭദ്രൻ (യു.കെ), പ്രേം സുധാകർ (റിട്ട. എയർ ഫോഴ്സ്).