ചവറ: മൈനാഗപ്പള്ളി മിലാദേ ഷെരീഫ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചവറ ഉപജില്ലാ പ്രവൃത്തിപരിചയ മേളയിൽ ഇരട്ടകളായ ദേവി ഗായത്രിയും ദേവപ്രസാദും ഒന്നാം സ്ഥാനം നേടി.
പന്മന മനയിൽ ശ്രീ ബാലഭട്ടാരക വിലാസം സംസ്കൃത ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും. ഹൈസ്കൂൾ വിഭാഗം പേപ്പർ ക്രാഫ്റ്റിൽ (പൂക്കൾ നിർമ്മാണം ) ആണ് ദേവി ഗായത്രിക്ക് ഒന്നാം സ്ഥാനം ലഭിച്ചത്. സഹോദരനായ ദേവപ്രസാദ് ബുക്ക് ബൈൻഡിംഗ് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പന്മന മനയിൽ എസ്.ബി.വി.എസ്. ജി.എച്ച്.എസ്.എസിലെ അദ്ധ്യാപകനായ വിളയിൽ ഹരികുമാറിന്റെയും ഇടവനശ്ശേരി ഐ.സി.എസ് എൽ.പി.എസിലെ പ്രഥമാദ്ധ്യാപിക ദർശനയുടെയും മക്കളാണ് ഈ ഇരട്ടകൾ.