കൊല്ലം: ഉമയനല്ലൂർ കല്ലുകുഴി എച്ച്.കെ.എം കോളേജ് ഒഫ് എഡ്യുക്കേഷൻ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൊല്ലം ജില്ലാ ആശുപത്രിയിൽ പൊതിച്ചോറ് വിതരണം ചെയ്തു. ചൈൽഡ് പ്രൊട്ടക്ട് ടീം സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു റാവുത്തർ ഫ്ലാഗ് ഒഫ് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ലക്ഷ്മി നടരാജൻ സ്വാഗതം പറഞ്ഞു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മിനി ജസ്റ്റസ് സംസാരിച്ചു. കോളേജിലെ വിദ്യാർത്ഥികളും, അദ്ധ്യാപകരും സ്വന്തം വീടുകളിൽ നിന്നു തയ്യാറാക്കി കൊണ്ടുവന്ന 200 ഓളം ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത്. എച്ച്.കെ.എം കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് ഷാ, എൻ.എസ്.എസ് വോളണ്ടിയർ ലീഡർമാരായ എ. അഖിൽ, നീതു അശോക്, അഗോറ അസോസിയേഷൻ സെക്രട്ടറി അഭിരാമി എന്നിവർ നേതൃത്വം നൽകി.