കൊച്ചി: നെടുമ്പാശേരിയിൽ പൊലീസിന്റെ രാത്രികാല പരിശോധനയ്ക്കിടെ വൻ രാസലഹരി വേട്ട. അത്താണി സിഗ്നൽ ജംഗ്ഷന് സമീപം 400 ഗ്രാം എം.ഡി.എം.എ സഹിതം ബൈക്ക് യാത്രക്കാരനായ കൊല്ലം സ്വദേശി ശിവശങ്കരനാണ് പിടിയിലായത്. രാത്രി 10.30 ഓടെയാണ് സംഭവം. ജില്ലയിൽ സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ അളവ് രാസലഹരിയാണിത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.