ddd
കെ.എസ്.എസ്. പി.എ വെളിയം മണ്ഡലം സമ്മേളനം അസോസിയേഷൻ സംസ്ഥാന ട്രഷറർ പി. ഗോപാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യുന്നു

ഓടനാവട്ടം: സർവീസ് പെൻഷൻകാർക്ക് അർഹതപ്പെട്ട ക്ഷാമബത്ത കുടിശികയും മറ്റ് ആനുകൂല്യങ്ങളും സമയബന്ധിതമായി നൽകാതെ തടഞ്ഞുവെക്കുകയും തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ 'നക്കാപ്പിച്ച' നൽകി വോട്ടുനേടാൻ ശ്രമിക്കുകയും ചെയ്യുന്ന ഇടതു സർക്കാരിന്റെ കുത്സിത ശ്രമത്തെ പെൻഷൻ സമൂഹം ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കുമെന്ന് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ വെളിയം മണ്ഡലം സമ്മേളനം മുന്നറിയിപ്പ് നൽകി. അസോസിയേഷൻ സംസ്ഥാന ട്രഷറർ പി.ഗോപാലകൃഷ്ണപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡി. ജയകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന കൗൺസിൽ അംഗം കെ. ഉഷേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യയിൽ ആദ്യമായി ഫിംഗർ പ്രിന്റ് സംബന്ധിച്ച് ഒരു ഡിക്ഷ്ണറി എഴുതി പ്രസിദ്ധീകരിച്ച വെളിയം കെ. സോമനാഥനെയും മുതിർന്ന പെൻഷൻകാരെയും സമ്മേളനത്തിൽവെച്ച് ആദരിച്ചു. വെളിയം മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി ഡി. വിജയകുമാർ (പ്രസിഡന്റ്), ജെ. ഗിരീഷ്കുമാർ (സെക്രട്ടറി), ജോയി കൊട്ടറ (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.