കൊട്ടാരക്കര: കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മെരിറ്റ് ഡേ ആഘോഷം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബി. വേണുഗോപാൽ അദ്ധ്യക്ഷനായി. റൂറൽ എസ്.പി.ടി.കെ. വിഷ്ണു പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പൽ ചെയർമാൻ അഡ്വ.കെ.ഉണ്ണികൃഷ്ണമേനോൻ, നഗരസഭ കൗൺസിലർ എസ്.ആർ. രമേശ്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ആർ. പ്രദീപ്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ബി.ടി. ഷൈജിത്ത്, ഹൈസ്കൂൾ പ്രഥമാദ്ധ്യാപിക റസിയാ ബീവി, എസ്.എം.സി ചെയർമാൻ റോഷൻ, മാതൃ സമിതി പ്രസിഡന്റ് ജ്യോതിമറിയം ജോൺ, പി.കെ.വിജയകുമാർ, അനിൽ ഇ.ടി.സി, സജീ ചേരൂർ എന്നിവർ പങ്കെടുത്തു.
സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവായ ബി.ടി. ഷൈജിത്ത്, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.