ഓടനാവട്ടം : ചരിത്രപരവും പരിസ്ഥിതിപരവുമായ പ്രാധാന്യമുള്ള വെളിയം പഞ്ചായത്തിലെ മുട്ടറ മരുതിമല ഇന്ന് സാമൂഹ്യവിരുദ്ധരുടെയും കമിതാക്കളുടെയും ഒളിത്താവളമായി മാറിയെന്ന് ആരോപണം. തറനിരപ്പിൽ നിന്ന് 1100 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ മലമ്പ്രദേശം ആത്മഹത്യാ ശ്രമങ്ങൾക്കുള്ള കേന്ദ്രമായി മാറുകയാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.

ചരിത്രവും പ്രശസ്തിയും

ഇക്കോ ടൂറിസം പദ്ധതി പാതിവഴിയിൽ

മരുതിമലയുടെ പ്രാധാന്യം കണക്കിലെടുത്ത് 2006-ൽ സർക്കാർ ഇവിടം കേരളത്തിലെ പ്രഥമ ഗ്രാമ ഹരിത കേന്ദ്രമായി പ്രഖ്യാപിച്ചു. തുടർന്ന് ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. 2009-ൽ 38 ഏക്കറിലധികം റവന്യൂ പുറംപോക്ക് ഭൂമി വാർഷിക ലൈസൻസ് ഫീസ് വ്യവസ്ഥയിൽ 20 വർഷത്തേക്ക് വെളിയം ഗ്രാമ പഞ്ചായത്തിന് സർക്കാർ അനുവദിച്ചു. ഇക്കോ ഫ്രണ്ട്ലിയായ നിർമ്മാണ പ്രവർത്തനങ്ങൾ മാത്രമേ ഇവിടെ അനുവദിക്കാവൂ എന്നും ഉത്തരവ് വന്ന തീയതി മുതൽ രണ്ട് വർഷത്തിനകം പദ്ധതി പൂർത്തിയാക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു.

സാമൂഹ്യ വിരുദ്ധ ശല്യം

പദ്ധതി പ്രവർത്തനങ്ങൾക്കായി കോടിക്കണക്കിന് രൂപ അനുവദിച്ചിട്ടും നിർമ്മാണങ്ങൾ ഇന്നും പൂർത്തീകരിക്കാനായിട്ടില്ല. തുടങ്ങിവച്ച പല നിർമ്മിതികളും നശിച്ചു. ഇതോടെ മരുതിമല സാമൂഹിക വിരുദ്ധരുടെ താവളമായി.

വളരെ രാവിലെ തന്നെ കമിതാക്കൾ മലയുടെ പല ഭാഗങ്ങളിലുള്ള ഒളിത്താവളങ്ങളിൽ എത്തുന്നത് പതിവാണ്. പലരും മദ്യ ലഹരിയിലായിരിക്കും. ഇവരെ നിരീക്ഷിക്കാനോ, കർശന നിർദ്ദേശങ്ങൾ നൽകാനോ, മറ്റ് നടപടികൾ സ്വീകരിക്കാനോ സംവിധാനം ഇല്ലാത്തത് ഗുരുതരമായ പ്രശ്നമാണ്.

പദ്ധതി പൂർത്തീകരിച്ച് ടൂറിസ്റ്റുകൾക്ക് സുരക്ഷയും സൗകര്യങ്ങളും ഒരുക്കാൻ അടിയന്തര നടപടി വേണം. ആവശ്യമായ ടോയ്‌ലെറ്റ് സൗകര്യങ്ങൾ, പൊലീസ് എയ്ഡ് പോസ്റ്റ്, ആംബുലൻസ്, ഫസ്റ്റ് എയ്ഡ് സംവിധാനം, ഭക്ഷണ സംവിധാനം, നിരീക്ഷണ കാമറകൾ, സമയ പരിധി തുടങ്ങിയ കാര്യങ്ങളിൽ നടപടിയുണ്ടാകണം.

പ്രദേശവാസികൾ