ചവറ: ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് കട പൂർണമായും കത്തിനശിച്ച വ്യാപാരിക്ക് സഹായവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തേവലക്കര യൂണിറ്റ്. യൂണിറ്റ് കമ്മിറ്റി അംഗമായ ഷമീറിന്റെ വ്യാപാര സ്ഥാപനമാണ് കത്തിനശിച്ചത്. ഷമീറിനെ സഹായിക്കുന്നതിനായി നിയോജക മണ്ഡലം അടിസ്ഥാനത്തിലും ജില്ലാ കമ്മിറ്റി വിഹിതമായും സാമ്പത്തിക സഹായം സമാഹരിച്ച് നൽകുകയായിരുന്നു.
ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.ജോജോ കെ.എബ്രഹാം സഹായവിതരണം ഉദ്ഘാടനം ചെയ്‌തു. യൂണിറ്റ് പ്രസിഡന്റ് യു.എ.ബഷീർ അദ്ധ്യക്ഷനായി. നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് വൈദ്യൻ സഹായ വിതരണം നിർവഹിച്ചു.
നിയോജക മണ്ഡലം ഭാരവാഹികളായ ഉദയകുമാർ, അബ്ദുൽ ബഷീർ, വിവിധ യൂണിറ്റ് ഭാരവാഹികളായ അൻഷാദ്, കോയകുട്ടി ചെന്നൈത്ത്, സജീവ് കുറ്റിവട്ടം, നിസാം കുറ്റിയിൽ, വേണുപ്രസാദ്, ഷംനാദ്, സോമൻ പിള്ള എന്നിവർ സംസാരിച്ചു.