idakochi

എഴുകോൺ: കാഥികനും കവിയും ഭാഷാപണ്ഡിതനുമായ പ്രൊഫ. കടയ്ക്കോട് വിശ്വംഭരന്റെ സ്മരണാർത്ഥം പുരോഗമന കലാസാഹിത്യ സംഘവും കടയ്ക്കോട് വിശ്വംഭരൻ ഫൗണ്ടേഷനും സംയുക്തമായി ഏർപ്പെടുത്തിയ, കഥാപ്രസംഗ രംഗത്തെ സമഗ്ര സംഭാവനാ പുരസ്കാരം കാഥികൻ ഇടക്കൊച്ചി സലിംകുമാറിന്. കവി മാധവൻ പുറച്ചേരിയുടെ 'ഉച്ചിര'എന്ന കാവ്യസമാഹാരം സാഹിത്യ പുരസ്കാരത്തിന് അർഹമായി.

എൻ.എസ്. സുമേഷ് കൃഷ്ണന്റെ 'എന്റെയും നിങ്ങളുടെയും മഴകൾ', ജയശ്രീ പള്ളിക്കലിന്റെ 'കടലിനേക്കാൾ നീലിച്ച് കനലിനേക്കാൾ ചുവന്ന്', അരുൺകുമാർ അന്നൂരിന്റെ 'ചെറുമന്റെ പാട്ട്' എന്നീ കാവ്യസമാഹാരങ്ങൾ പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹമായി. 23ന് വൈകിട്ട് ആറിന് എഴുകോൺ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ മന്ത്രി കെ.എൻ. ബാലഗോപാൽ പുരസ്കാരങ്ങൾ സമ്മാനിക്കും. ഉച്ചയ്ക്ക് രണ്ടിന് കാഥിക സംഗമം പ്രൊഫ.വി. ഹർഷകുമാർ ഉദ്ഘാടനം ചെയ്യും.