കൊല്ലം: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എൻ.എസ് സഹകരണ ആശുപത്രി 396 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കും. കിടക്കകളുടെ എണ്ണം 800 ആക്കി വർദ്ധിപ്പിക്കാനും റേഡിയേഷൻ സൗകര്യങ്ങളോടെ ഓങ്കോളജി ബ്ലോക്ക് നിർമ്മിക്കാനുമുള്ള ഭരണസമിതിയുടെ ബൃഹത് പദ്ധതിക്ക് കഴിഞ്ഞ ദിവസം ചേർന്ന ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗം അംഗീകാരം നൽ കി. വികസന പദ്ധതിയുടെ നയരേഖ ആശുപത്രി പ്രസിഡന്റ് പി.രാജേന്ദ്രൻ അവതരിപ്പിച്ചു.
ആശുപത്രി കാമ്പസിൽ ഏഴ് നിലകൾ അടങ്ങിയ ഓങ്കോളജി ബ്ലോക്കിന് 55 കോടി, 300 കിടക്കകൾ അടങ്ങിയ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മാണത്തിന് 239 കോടി, നഴ്‌സിംഗ് കോളേജും പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും അടങ്ങിയ അക്കാഡമിക് ബ്ലോക്കിന് 20 കോടി, മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാൻ 50 കോടി, ആയൂർവേദ ഔഷധ നിർമ്മാണത്തിനും ഹെർബð പ്ലാന്റേഷൻ ആരംഭിക്കാനും 20 കോടി, സോളാർ പ്ലാന്റ് സ്ഥാപിക്കാൻ 5 കോടി, ലാൻഡ്‌സ്‌കേപ്പിംഗ്, പാർക്കിംഗ് സൗകര്യങ്ങൾ വിപുലീകരിക്കാൻ 7 കോടി എന്നിങ്ങനെ വകയിരുത്തി. രൂപയുമടക്കം വിനിയോഗിക്കും. പൊതുയോഗത്തോടനുബന്ധിച്ച് ചേർന്ന സമ്മേളനം സഹകരണ സംഘം രജിസ്ട്രാർ ഡോ.ഡി.സജിത്ബാബു ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റ് എ. ഗംഗാധരക്കുറിപ്പ് സ്വാഗതം പറഞ്ഞു. പ്രവർത്തന റിപ്പോർട്ടും വരവ്-ചെലവ് കണക്കും സെക്രട്ടറി പി.ഷിബു അവതരിപ്പിച്ചു. 2024-25 വർഷം ഓഹരി ഉടമകൾക്ക് 6 ശതമാനം ലാഭവിഹിതം നൽകാനും തീരുമാനിച്ചു. വൈസ് പ്രസിഡന്റ് എ. മാധവൻപിള്ള, സ്വാഗതവും ഭരണസമിതിയംഗം അഡ്വ.പി.കെ.ഷിബു നന്ദിയും പറഞ്ഞു. ഭരണസമിതിയംഗങ്ങളായ സി. ബാൾഡുവിൻ, സൂസൻകോടി, കെ.ഓമനക്കുട്ടൻ, അഡ്വ.ഡി.സുരേഷ്‌കുമാർ, പി.ജമീല, എസ്.സുðബത്ത് എന്നിവർ സംസാരിച്ചു.