photo-
കുന്നത്തൂർ പഞ്ചായത്തിലെ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളുടെ സംഗമം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട് ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: കുന്നത്തൂർ പഞ്ചായത്തിൽ കുടുംബശ്രീയുടെ യുവനിരയായ ഓക്സിലറി ഗ്രൂപ്പുകളുടെ സി.ഡി.എസ് തല സംഗമമായ ഓക്സിലറി ജൻസിങ്ക് സംഗമം കുന്നത്തൂർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടത്തി. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിനേഷ് കടമ്പനാട് ഉദ്ഘാടനം ചെയ്തു, സി.ഡി.എസ് ചെയർപേഴ്സൺ പ്രീത സുനിൽ അദ്ധ്യക്ഷയായി. സി.ഡി.എസ് വൈസ് ചെയർ പേഴ്സൺ ശ്രീദേവി സ്വാഗതം പറഞ്ഞു. നവകേരള നിർമ്മിതിയിൽ ഓക്സിലറി ഗ്രൂപ്പുകളുടെ പങ്കിനെക്കുറിച്ച് ഓക്സിലറി ഗ്രൂപ്പുകളുടെ കൊല്ലം ജില്ലാ റിസോഴ്സ് പേഴ്സൺ ‌ഡി.സുനിത വിഷയാവതരണം നടത്തി. എല്ലാവർക്കും തൊഴിൽ, ഉപജീവന സാദ്ധ്യതകൾ ലഭ്യമാകുന്നതിനെ കുറിച്ചും ലിംഗ സമത്വം ഹരിതകേരളം, സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ ഓക്സിലറി ഗ്രൂപ്പുകളുടെ പങ്ക്, എന്നിവയെക്കുറിച്ചും ഓക്സിലറി ഗ്രൂപ്പുകളുടെ ഭാവി പ്രവർത്തനങ്ങളെ കുറിച്ചും സംസാരിച്ചു. തുടർന്ന് വിവിധ വാർഡുകളിലെ ഓക്സിലറി ഗ്രൂപ്പ്‌ അംഗങ്ങളുടെ കലാപരിപാടികൾ നടന്നു. വാർഡ് മെമ്പർമാരായ അരുണാമണി, പ്രഭാകുമാരി, അനില, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിജി, ജില്ലാമിഷൻ ബ്ലോക്ക് കോർഡിനേറ്റർ ടി.എസ് .സുനിത എന്നിവർ സംസാരിച്ചു. സി.ഡി എസ് ഉപസമിതി അംഗം സുജാത നന്ദി പറഞ്ഞു.