കൊല്ലം: നാടോടിക്കാറ്റ് സിനിമയിൽ ദാസനും വിജയനും പശുവിനെ വാങ്ങി വെട്ടിലായയുപോലെ, പശുക്കച്ചവടത്തിലെ തട്ടിപ്പിൽ ഉപഭോക്തൃ തകർക്ക പരിഹാര ഫോറത്തിന്റെ ഇടപെടൽ.

12 പന്ത്രണ്ട് ലിറ്റർ പാൽ കിട്ടുമെന്ന് ഉറപ്പിച്ച് കച്ചവടം ചെയ്ത പശുവിന് ആറ് ലിറ്റർ മാത്രം കിട്ടിയെന്നത് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പരാതിയായെത്തി. കുളക്കട മഠത്തിനാപ്പുഴ സുധാവിലാസത്തിൽ രമണനാണ് പരാതിക്കാരൻ. ആറ്റുവാശേരി കാഞ്ഞിരംവിള കുരുവിണവീട്ടിൽ ഉണ്ണിക്കൃഷ്ണ പിള്ളയും ഭാര്യ ജയലക്ഷ്മിയും കറവ കുറഞ്ഞ പശുവിനെ നൽകി പറ്റിച്ചുവെന്നായിരുന്നു പരാതി. 2023 ഫെബ്രുവരി 20ന് ആണ് പശുവിനെ വാങ്ങിയത്. 12 ലിറ്റർ പാൽ കണക്കാക്കിയാണ് പശുവിന് വില നിശ്ചയിച്ചത്. 56,000 രൂപ നൽകി വാങ്ങി. തൊട്ടടുത്ത മാസം പശു പ്രസവിച്ചു. എന്നാൽ പറഞ്ഞതിന്റെ പകുതി ലിറ്റർ പാലാണ് കിട്ടിയത്. വിറ്റവരോട് വിഷയം അവതരിപ്പിച്ചുവെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്നാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മKഷനെ സമീപിച്ചത്. വിലയായി​ നൽകിയ 56,000 രൂപയും മാനസിക സംഘർഷം കണക്കിലെടുത്ത് 26,000 രൂപയം കോടതി ചിലവ് ഇനത്തിൽ 10,000 രൂപയും നൽകണമെന്നാണ് കമ്ി​ഷന്റെ ഉത്തരവ്. 45 ദിവസത്തിനകം തുക കൊടുക്കണം. ഇല്ലെങ്കി​ൽ ഒൻപത് ശതമാനം പലിശ കണക്കാക്കി കൊടുക്കേണ്ടി​ വരും.