shanavas-
എ ഷാനവാസ്

കൊല്ലം: സാംസ്കാരിക വിദ്യാഭ്യാസ സാമൂഹ്യ രംഗത്തെ മികവാർന്ന സേവനങ്ങളെ വിലയിരുത്തി വോയ്സ് ഒഫ് വേൾഡ് മലയാളി കൗൺസിൽ നൽകുന്ന 2025 ലെ ഗുരുശ്രേഷ്ഠ പുരസ്കാരം എ ഷാനവാസിന് ലഭിച്ചു. നവംബർ 13 ന് കൊച്ചി ബി.ടി​.എച്ച് ഭാരത് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവാർഡ് സമർപ്പിക്കും. കൊല്ലം വാളത്തുങ്കൽ ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകനും കണ്ണനല്ലൂർ സ്വദേശിയുമാണ് ഷാനവാസ്.